കൊച്ചി : നിരവധി മോഷണക്കേസുകളിലെ പ്രതി പോലീസ് സ്റ്റേഷനില്‍ നിന്നും രക്ഷപ്പെട്ടു. പൊന്നാനി സ്വദേശി കംസീര്‍ എന്നറിയപ്പെടുന്ന തഫ്സീര്‍ ദര്‍വേഷ് കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്നാണ് ഓടി രക്ഷപ്പട്ടത്.
സഹതടവുകാരനൊപ്പം പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് അറിയിച്ചാണ് കംസീര്‍ ലോക്കപ്പില്‍ നിന്ന് പുറത്തിറങ്ങിയത്. തുടര്‍ന്ന് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സഹതടവുകാരനെ പിടികൂടിയെങ്കിലും കംസീര്‍ രക്ഷപ്പെട്ടു.
കട കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസില്‍ കഴിഞ്ഞദിവസമാണ് അങ്കമാലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വിശദമായ അന്വേഷണത്തിനാണ് കംസീറിനെ കൊച്ചി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. വിവിധ സ്റ്റേഷനുകളിലായി 200 ഓളം മോഷണക്കേസുകളില്‍ പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: