പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന രഹന ഫാത്തിയെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. കേസില്‍ വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി മൂന്ന് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.
എന്നാല്‍ രഹനയെ ഒരു പ്രദര്‍ശന വസ്തുവാക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി കസ്റ്റഡിയില്‍ വേണമെന്ന പേലീസിന്റെ ആവശ്യം തള്ളുകയായിരുന്നു. പത്തനംതിട്ട കോടതി രഹനയുടെ ജാമ്യഹര്‍ജിയും കഴിഞ്ഞദിവസം തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: