റാഞ്ചി: റാഞ്ചി സര്‍വ്വകലാശാലയെ കാവി പുതപ്പിച്ച് എബിവിപി മുന്നേറ്റം. 15 കോളേജിലേക്കും ഒരു പി.ജി ഡിപ്പാര്‍ട്ട്മെന്റിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 80 സീറ്റില്‍ 41ലും എബിവിപി വിജയിച്ചു. ഝാര്‍ഖണ്ഡിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പാണിത്.
ഓള് ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന് (23) രണ്ടാമതും ആദിവാസി ഛാത്ര സംഘ് (10) മൂന്നാമതുമെത്തി. ജെഎംഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഝാര്‍ഖണ്ഡ് ഛാത്ര മോര്‍ച്ച ആറ് സീറ്റിലൊതുങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: