കൊച്ചി : നടിയെ ആക്രമിച്ചകേസിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ ഹൈക്കോടതി ഒഴിവാക്കി. പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരെയാണ് ഒഴിവാക്കിയത്. നടിയെ തട്ടിക്കൊണ്ടുപോയ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ നശിപ്പിച്ചെന്ന കേസില്‍ നിന്നാണ് ഇരുവരേയും ഒഴിവാക്കിയത്.
ഫോണ്‍ നശിപ്പിച്ചതിന് തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി നടിയെ ആക്രമിച്ച കേസില്‍ ഇവര്‍ക്ക് പങ്കാളിത്തമില്ലെന്നും അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതായി ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യവപ്പെട്ട് അഭിഭാഷകര്‍ വിചാരണക്കോടതിയെ സമീപിച്ചെങ്കിലും അത് തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: