പയ്യന്നൂര്‍: കണ്ടങ്കാളിയിലെ പെട്രോളിയം പദ്ധതിക്കായി കണ്ടല്‍വനം വിട്ടുകൊടുക്കാനുള്ള നീക്കത്തിനെതിരെ പതിനഞ്ചിന് കണ്ടങ്കാളിയില്‍ നിന്നും കണ്ണൂര്‍ കലക്ട്രേറ്റിലേക്ക് വയല്‍ രക്ഷാ മാര്‍ച്ച് നടത്തും. സര്‍ക്കാര്‍ നീക്കത്തിനെ പ്രതിരോധിക്കാന്‍ സമര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ ഊര്വേലി കെട്ടിയിരുന്നു. പുഞ്ചക്കാട് നടന്ന നാട്ടുകാരുടെ കണ്വെന്ഷന് ഫാ.ജെറി ജോര്‍ജ്ജ് ഉദ്ഘാടം ചെയ്തു. കെ.രാമചന്ദ്രന് അധ്യക്ഷതവഹിച്ചു. സമര സമിതി ചെയര്മാന് പി.പി.പ്തമനാഭന്‍ മാസ്റ്റര്‍ സംസാരിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പ്രകടനമായെത്തി താലോത്തുവയലിലാണ് ഊര്വേലികെട്ടി കാവല്‍ സമരം നടത്തിയത്. 15ന് കണ്ടങ്കാളിയില്നിന്നും ആരംഭിക്കുന്ന ബഹുജന മാര്‍ച്ച് 17ന് കണ്ണൂരിലെത്തും. യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍ മാരായ പി.പി.ദാമോദരന്‍, സരോജിനി ടീച്ചര്‍, പി.പി.ശ്യാമള, എം.കെ.ശമീമ കീഴാറ്റൂര്‍ സമര നായകന് സുരേഷ് കീഴാറ്റൂര്‍, പി.എം.വിക്ടര്‍, കെ.ജയരാജന്, എം.കെ.ഭാസ്കരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: