വാഹന പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

Wednesday 5 December 2018 5:28 pm IST

 

തലശ്ശേരി: മാഹിയില്‍ നിന്നും നിയമവിരുദ്ധമായി മദ്യം കൊണ്ടുവരുന്നത് പരിശോധിക്കുന്നതിനിടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ രണ്ട് പേരെ ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം വൈകുന്നേരം ന്യൂ മാഹി ചെക്ക് പോസ്റ്റിനടുത്ത് വെച്ചാണ് സംഭവം. ബസ്സില്‍ പരിശോധന നടത്തവെ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ശ്രീനിവാസനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്ഥപ്പെടുത്താന്‍ ശ്രമിച്ചു എന്നുമാണ് പരാതി പയ്യന്നൂര്‍ കക്കപ്പാറ സ്വദേശികളായ പി.വി.രാജീവന്‍ (33) റിയേഷ് (30) എന്നിവരാണ് അറസ്റ്റിലായത് ന്യൂ മാഹി എസ്‌ഐ സുമേഷ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.