കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ്.ശ്രീധരന് പിള്ളയുള്പ്പടെയുള്ള സംസ്ഥാന നേതാക്കള്‍ക്ക് വധഭീഷണി. ശ്രീധരന്‍പിള്ളയുടെ പേരില്‍ കണ്ണൂര്‍ ജില്ലാകമ്മറ്റി ഓഫീസ് വിലാസത്തിലാണ് ഇന്നലെ ഭീഷണിക്കത്ത് ലഭിച്ചത്. ശ്രീധരന് പിള്ളേ, നിന്നെ തട്ടുമെന്ന് പറഞ്ഞുകൊണ്ടാണ് ഭീഷണിക്കത്ത് ആരംഭിക്കുന്നത്. ബിജെപി കേരളത്തില്‍ ക്ലച്ച് പിടിക്കില്ല. ന്യൂനപക്ഷത്തിന്റെ വോട്ട് കൂടി വേണം, അത് നിനക്ക് ലഭിക്കില്ല. ശോഭാ സുരേന്ദ്രന് എന്ന് പറയുന്ന ഒരു പെണ്പുലിയുണ്ടല്ലോ അവളെ തട്ടും എന്നും കത്തിലുണ്ട്. കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, വി.വി.രാജേഷ്, ബി.ഗോപാലകൃഷ്ണന്, ഗോപാലന് കുട്ടി മാസ്റ്റര്‍ എന്നിവരുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. അടുത്ത മെയ്മാസം വരെയേ നീയൊക്കെയുള്ളൂ എന്ന് പറഞ്ഞ് കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. പരാതിയില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: