ഇരിട്ടി എസ്എന്‍ഡിപി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി പാനലിന് വിജയം

Wednesday 5 December 2018 5:30 pm IST

 

ഇരിട്ടി: എസ്എന്‍ഡിപി ഇരിട്ടി യൂണിയന്റെ മൂന്ന് വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നടത്തിയ വാശിയേറിയ മത്സരത്തില്‍ വെള്ളാപ്പളി പാനലിന് വന്‍ വിജയം. ആകെയുള്ള എട്ട് സീറ്റില്‍ എട്ടും വെള്ളാപ്പള്ളിപക്ഷം പിടിച്ചെടുത്തു. 

നിലവിലുള്ള പ്രസിഡന്റ് കെ.വി.അജി, വൈസ് പ്രസിഡന്റ് കെ.കെ.സോമന്‍, സിക്രട്ടറി പി.എന്‍.ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം.ആര്‍.ഷാജി എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍തന്നെയാണ് പുതിയ ഭാരവാഹികളും. കെ.എം. രാജന്‍ മണ്ണൂര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കും യൂണിയന്‍ പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായി പി.കെ.വേലായുധന്‍ പടിയൂര്‍, രാധാമണി ഗോപി, സുരേന്ദ്രന്‍ തലച്ചിറ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

ഇരിട്ടി കല്ലുമുട്ടി ഗുരുമന്ദിരത്തില്‍ കനത്ത പോലീസ് സംരക്ഷണത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. 691 വോട്ടര്‍മാരില്‍ 599 പേര് വോട്ട് ചെയ്തു. വിജയികളെ യോഗം ജനറല്‍ സിക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിനന്ദിച്ചു. എസ്എന്‍ഡിപി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.