തളിപ്പറമ്പ്: ബക്കളം കാനൂരിലെ മൊട്ടന്റകത്ത് പുതിയപുരയില്‍ അബ്ദുള്‍ഖാദറെ അടിച്ചുകൊന്ന കേസിലെ പ്രതി പരിയാരം കോരംപീടികയിലെ എം.ബി.അബ്ദുള്‍ ലത്തീഫിനെ (45) പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. 2017 ജനുവരി 25ന് രാവിലെയാണ് അബ്ദുള്‍ ഖാദറെ വായാട് റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അബ്ദുള്‍ ഖാദറെ വീടിനടുത്തുവെച്ച് പുലര്‍ച്ചെ കാറില്‍ കയറ്റിക്കൊണ്ടുപോയി അടിച്ചുകൊന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഈ കേസില്‍ കഴിഞ്ഞ മാസം 26ന് അബ്ദുള്‍ ലത്തീഫ് പയ്യന്നൂര്‍ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് കോടതി ചോദ്യം ചെയ്യാനായി പരിയാരം പോലീസിന് വിട്ടുനല്‍കുകയായിരുന്നു. കേസിലെ ഏഴ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. മറ്റൊരു പ്രതിയായ കെ.സി.നവാസ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: