തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്ക് വര്‍ധിപ്പിച്ചു. ഓട്ടോയുടെ മിനിമം ചാര്‍ജ് 20 ല്‍ നിന്ന് 25 ആക്കി. ടാക്സിയുടെ മിനിമം ചാര്‍ജ് 175 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 150 രൂപയായിരുന്നു ടാക്സിയുടെ മിനിമം ചാര്‍ജ്. മന്ത്രിസഭാ യോഗം നിരക്ക് വര്‍ധനയ്ക്കു അംഗീകാരം നല്കി.
ഓട്ടോയ്ക്ക് മുപ്പതും ടാക്സിക്ക് 200 രൂപയും ആക്കാനായിരുന്നു ശുപാര്‍ശ. ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ചത്തെ നിയമസഭാസമ്മേളനത്തിനു ശേഷമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: