അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടനിലക്കാരന്‍ സംസാരിച്ചു തുടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്ത് വരും

Wednesday 5 December 2018 8:16 pm IST
വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു ക്രിസ്റ്റ്യന്‍ മൈക്കലിനു എതിരെയുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായ ഇയാളെ വിട്ട് കിട്ടുന്നതിനുള്ള നിയമനടപടികള്‍ ദുബായ് കോടതിയില്‍ നടന്ന് വരികയായിരുന്നു. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഇയാളെ ദല്‍ഹിയിലെത്തിച്ചത്.

ജയ്പൂര്‍: അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കല്‍ സംസാരിച്ചു തുടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്തുവരുമെന്ന് മോദി രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പറഞ്ഞു.

ഹെലികോപ്റ്റര്‍ ഇടപാട് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം അഴിമതിയെ കുറിച്ച് അന്വേഷിക്കുകയും, കുറ്റക്കാരെ പിടികൂടുകയും ചെയ്തു. ആര്‍ക്കറിയാം,അയാള്‍ സംസാരിച്ചു തുടങ്ങിയാല്‍ എന്തൊക്കെ രഹസ്യങ്ങളാകും പുറത്തുവരികയെന്ന്, ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ട് മോദി പറഞ്ഞു.

വിവിഐപി ഹെലികോപ്റ്റര്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു ക്രിസ്റ്റ്യന്‍ മൈക്കലിനു എതിരെയുള്ള കുറ്റം. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ അറസ്റ്റിലായ ഇയാളെ വിട്ട് കിട്ടുന്നതിനുള്ള നിയമനടപടികള്‍ ദുബായ് കോടതിയില്‍ നടന്ന് വരികയായിരുന്നു. ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് ഇയാളെ ദല്‍ഹിയിലെത്തിച്ചത്.

അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്, അവരുടെ മാതൃകമ്പനിയായ ഫിന്‍മെക്കാനിക്ക എന്നിവര്‍ക്ക് വേണ്ടി മൈക്കല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 12 ഹെലികോപ്റ്ററുകള്‍ക്ക് വേണ്ടി 3727 കോടി രൂപയുടെ കരാറാണ് കമ്പനിയുമായി ഇന്ത്യ ഒപ്പിട്ടത്. കരാര്‍ ലഭിക്കുന്നതിന് വേണ്ടി 375 കോടി രൂപ ഇന്ത്യന്‍ അധികൃതര്‍ക്ക് നല്‍കിയെന്ന കേസില്‍ കമ്പനി അധികൃതരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു.

2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. സംഭവം വിവാദമായതിന് പിന്നാലെ 2013ല്‍ കരാര്‍ റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.