വേറിട്ട കാവ്യസഞ്ചാരത്തിന് അംഗീകാരം

Thursday 6 December 2018 1:11 am IST
1985ല്‍ പുറത്തിറങ്ങിയ പത്താമുദയത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ട് സിനിമയിലേക്ക്. 'രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണ...' തുടങ്ങി ജനശ്രദ്ധയാകര്‍ഷിച്ച ഹൈന്ദവ ഭക്തിഗാനങ്ങളും ഒട്ടനവധി ലളിതഗാനങ്ങളും നാനൂറ്റമ്പതോളം സിനിമാഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.

കൊച്ചി: മലയാള സാഹിത്യത്തില്‍ വേറിട്ട സഞ്ചാരപഥം സൃഷ്ടിച്ചതിനുള്ള അംഗീകാരമാണ് കവി എസ്. രമേശന്‍ നായര്‍ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്. നവോത്ഥാനം ചര്‍ച്ചാ വിഷയമാകുന്ന ഇന്നത്തെ സമൂഹത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ വിശദീകരിക്കുന്ന ഗുരുപൗര്‍ണമി വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു.   

1943 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ്. രമേശന്‍ നായര്‍ ജനിച്ചത്. 2010ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മഹാകവി ഉള്ളൂര്‍ അവാര്‍ഡ്'സഹോദരന്‍ അയ്യപ്പന്‍ സ്മാരക പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, അഖിലഭാരത സാഹിത്യപരിഷത്തിന്റെ 'സര്‍വഭാഷാസമ്മാന്‍', ബാലാമണിയമ്മ പുരസ്‌കാരം, സരസ്വതീപുരസ്‌കാരം തുടങ്ങിയ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. 2014-ല്‍ അമൃതകീര്‍ത്തി പുരസ്‌കാരത്തിനര്‍ഹനായി.  

1985ല്‍ പുറത്തിറങ്ങിയ പത്താമുദയത്തിലെ ഗാനങ്ങള്‍ രചിച്ചുകൊണ്ട് സിനിമയിലേക്ക്. 'രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണ...'  തുടങ്ങി ജനശ്രദ്ധയാകര്‍ഷിച്ച ഹൈന്ദവ ഭക്തിഗാനങ്ങളും ഒട്ടനവധി ലളിതഗാനങ്ങളും നാനൂറ്റമ്പതോളം സിനിമാഗാനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. 

1980ല്‍ ചിലപ്പതികാരത്തിന് പുത്തേഴന്‍ അവാര്‍ഡ്. തുടര്‍ന്ന് ഇടശ്ശേരി അവാര്‍ഡ്, കവനകൗതുകം അവാര്‍ഡ്, ഗുരു ചെങ്ങന്നൂര്‍ സ്മാരക സാഹിത്യ അവാര്‍ഡ്, തിരുവനന്തപുരം തമിഴ്‌സംഘപുരസ്‌കാരം, വെണ്‍മണി അവാര്‍ഡ്, കോയമ്പത്തൂര്‍ ഇളംകോ അടികള്‍ സ്മാരക സാഹിത്യപീഠത്തിന്റെ'നാഞ്ചില്‍ ചിലമ്പുചെല്‍വര്‍' ബഹുമതി, തിരുക്കുറള്‍ വിവര്‍ത്തനത്തിന് തിരുവനന്തപുരം തമിഴ്‌സംഘത്തിന്റെ 'ഉള്ളൂര്‍ സ്മാരക അവാര്‍ഡ്', തമിഴ്‌നാട് സര്‍ക്കാരിന്റെ വിശിഷ്ട സാഹിത്യ പുരസ്‌കാരം, പൂന്താനം അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ്, കേരള പാണിനി അവാര്‍ഡ്, ഓട്ടൂര്‍ പുരസ്‌കാരം, സഞ്ജയന്‍ പുരസ്‌കാരം, നാടകഗാനരചനയ്ക്ക് സംസ്ഥാന അവാര്‍ഡ്, ലളിതഗാനശാഖയില്‍ സമഗ്രസംഭാവനയ്ക്ക് കേരള സംഗീതനാടക അക്കാദമിയുടെ 'കലാശ്രീ' പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.