ഭാഷാ സമ്മാന്‍ പുരസ്‌കാരം നാല് എഴുത്തുകാര്‍ക്ക്

Thursday 6 December 2018 1:25 am IST

ന്യൂദല്‍ഹി: ഭാഷാ സമ്മാന്‍ പുരസ്‌കാരം ഹിന്ദി കവിയായ ഡോ. യോഗേന്ദ്ര നാഥ് ശര്‍മ, കന്നഡ എഴുത്തുകാരന്‍ ജി. വെങ്കട സുബ്ബയ്യ, ഒഡിയ സാഹിത്യകാരന്‍ ഗഗനേന്ദ്രനാഥ് ദാസ്, മറാത്തി എഴുത്തുകാരി ശൈലജ ബാപട് എന്നിവര്‍ക്ക് ലഭിച്ചു. അനൗദ്യോഗിക ഭാഷാ വിഭാഗത്തിലെ പുരസ്‌കാരങ്ങള്‍ക്ക് കൊശാലി-സംബാല്‍പുരി ഭാഷയില്‍ സംഭാവനങ്ങള്‍ നല്‍കിയ ഡോ. ഹല്‍ദാര്‍ നാഗിനും പ്രഫുല്ല കുമാര്‍ ത്രിപാഠിക്കും പുരസ്‌കാരം ലഭിച്ചു. 

പൈതെ ഭാഷാ വിഭാഗത്തില്‍ എച്ച്. നെന്‍സോംഗിനാണ് പുരസ്‌കാരം. ഗോത്ര ഭാഷയായ പൈതേയില്‍ പതിനൊന്ന് പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ഹരിയാണ്‍വി ഭാഷയില്‍ ഹരികൃഷ്ണ ദ്വിവേദി, ഷമീം ശര്‍മ എന്നിവര്‍ക്കാണു പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനവരി 29ന് ദല്‍ഹിയില്‍ നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കുമെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ. ശ്രീനിവാസ റാവു പറഞ്ഞു. 

24 ഭാഷകളിലാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത് പുരസ്‌കാരം പ്രഖ്യാപിച്ചത്. കവിതാവിഭാഗത്തില്‍ എസ്. രമേശന്‍ നായര്‍ക്ക് പുറമേ സനാതന തന്തി (ആസാമീസ്), പരേഷ് നരേന്ദ് കാമത്ത് (കൊങ്കണി), ഡോ. മോഹന്‍ജിത് (പഞ്ചാബി), ഡോ. രാജേഷ് കുമാര്‍ വ്യാസ് (രാജസ്ഥാനി), രമാകാന്ത് ശുകല്‍(സംസ്‌കൃതം), ഖൈമാന്‍ യു. മുലാനി (സിന്ധി) എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നോവല്‍ വിഭാഗത്തില്‍ അനീസ് സലിമിന് പുറമേ ചിത്ര മുദ്ഗല്‍ (ഹിന്ദി), ശ്യാം ബര്‍സ (സന്താളി), എസ്. രാമകൃഷ്ണന്‍ (തമിഴ്), റഹ്മാന്‍ അബ്ബാസ് (ഉര്‍ദു) എന്നിവര്‍ക്കാണു പുരസ്‌കാരം. 

ചെറുകഥയ്ക്ക് സഞ്ജീബ് ചതോപാധ്യായ (ബംഗാളി), ഋതുരാജ് ബസുമന്തരി (ബോഡോ), മുഷ്താഖ് അഹമ്മദ് മുഷ്താഖ് (കാഷ്മീരി), പ്രൊഫ. ബിന താക്കൂര്‍ (മൈഥിലി), ബുധിചന്ദ്ര ഹെയ്സനാംബ (മണിപ്പൂരി), ലോക്നാഥ് ഉപാധ്യായ ചപാഗൈന്‍ (നേപ്പാളി) എന്നിവര്‍ അര്‍ഹരായി. 

സാഹിത്യ വിമര്‍ശന വിഭാഗത്തില്‍ കെ.ജി നാഗരാജപ്പ (കന്നഡ), മാ.സു പാട്ടീല്‍ (മറാത്തി), പ്രഫ. ദശരഥി ദാസ് (ഒഡിയ) എന്നിവര്‍ക്കും ലേഖന വിഭാഗത്തില്‍ പ്രഫ. ഷരീഫ വിജ്ലിവാല (ഗുജറാത്തി), ഡോ. കോലാകുരി എനോച്ച് (തെലുങ്ക്) എന്നിവര്‍ക്കും പുരസ്‌കാരം ലഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.