കൊച്ചി: ശബരിമല പ്രക്ഷോഭം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ശബരിമല കര്‍മസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 10ന് പത്തനംതിട്ടയില്‍ ഗുരുസ്വാമിമാരുടെ സമ്മേളനം നടക്കും. കേരളത്തിന് പുറമേ കര്‍ണാടകം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളില്‍നിന്നുള്ള ഗുരുസ്വാമിമാര്‍ പങ്കെടുക്കും.
ഈ മേഖലകളില്‍ പ്രവര്‍ത്തനം ശക്തമാക്കിയിട്ടുള്ള അയ്യപ്പ സേവാസമാജത്തിന്റെ നേതൃത്വത്തിലാണ് ഗുരുസ്വമിമാരെ എത്തിക്കുക. 12ന് എറണാകുളത്ത് നടക്കുന്ന കേരളത്തിലെ ഹിന്ദു സംഘടനാ നേതാക്കളുടെ യോഗത്തില്‍ തുടര്‍സമരങ്ങളെ സംബന്ധിച്ച തീരുമാനമെടുക്കുമെന്നും ശബരിമല കര്‍മസമിതി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
സന്നിധാനത്തെയും പരിസരപ്രദേശങ്ങളിലെയും നിരോധനങ്ങളും നിയന്ത്രണങ്ങളും മണ്ഡലകാലം മുഴുവന്‍ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഭാസ്ക്കരീയം കണ്വന്ഷന് സെന്ററില്‍ നടന്ന ശബരിമല കര്‍മസമിതി യോഗത്തില്‍ വര്‍ക്കിങ് ചെയര്‍പെഴ്സണ്‍ കെ.പി. ശശികല ടീച്ചര്‍ അധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: