എത്രനാള്‍ ഇങ്ങനെ സുരേന്ദ്രനെ കസ്റ്റഡിയില്‍ വയ്ക്കും? സര്‍ക്കാരിനോട് ഹൈക്കോടതി

Thursday 6 December 2018 12:16 pm IST
സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസുകള്‍ നിലവിലില്ലേയെന്നും കോടതി ചോദിച്ചു. കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

കൊച്ചി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ പേരില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ വയ്ക്കുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസുകള്‍ നിലവിലില്ലേയെന്നും കോടതി ചോദിച്ചു. കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത സര്‍ക്കാര്‍ ജാമ്യം അനുവദിച്ചാല്‍ വീണ്ടും ശബരിമലയില്‍ സുരേന്ദ്രന്‍ സമരം നടത്തുമെന്ന് പറഞ്ഞു. എന്നാല്‍ ശബരിമലയില്‍ സ്ത്രീയെ തടഞ്ഞതില്‍ സുരേന്ദ്രന് നേരിട്ട് പങ്കുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിനു നേരിട്ട് പങ്കില്ലെന്നും, പ്രചോദനമേകിയിരുന്നതായും സര്‍ക്കാര്‍ മറുപടി നല്‍കി. 

സുരേന്ദ്രന്റെ റിമാന്റ് കാലാവധി ഇന്ന് കഴിഞ്ഞിരുന്നു. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.