ന്യൂദല്‍ഹി: മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കെതിരായ ജസ്റ്റീസ് കുര്യന് ജോസഫിന്റെ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.
സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയമായതിനാല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ഒരു അഭിഭാഷകന് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. എന്നാല്‍ സ്ഥാപനത്തിന്റെ വിശ്വാസ്യത നിശ്ചയിക്കുന്നത് മാധ്യമ റിപ്പോര്‍ട്ടുകള്‍ അല്ലെന്നും അതിന്റെ ഭാഗമായവരാണെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് മറുപടി നല്കി.
ഒരു ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു് ജസ്റ്റിസ് കുര്യന് ജോസഫിന്റെ ആരോപണം. ജസ്റ്റിസ് ദീപക് മിശ്ര റിമോട്ട് കണ്ട്രോളില് നിയന്ത്രിച്ചത് പോലെ തോന്നിയിരുന്നു എന്നായിരുന്നു ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: