കേരളത്തില്‍ കിരാതവാഴ്ച; ഏറ്റവും വലിയ ഫാസിസ്റ്റ് മുഖ്യമന്ത്രി - സുരേന്ദ്രന്‍

Thursday 6 December 2018 2:05 pm IST

പത്തനം‌തിട്ട: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തെറ്റായ റിപ്പോര്‍ട്ടാണ് തനിക്കെതിരെ പോലീസ് കോടതിയില്‍ നല്‍കിയത്. കേസില്‍ തന്റെ പങ്കാളിത്തം തെളിയിക്കാന്‍ പോലീസിന്റെ കൈയില്‍ തെളിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 

പത്തനംതിട്ട കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം സുരേന്ദ്രന്‍ പറഞ്ഞത്. ടിപി കേസിലെ പ്രതികള്‍ക്ക് എല്ലാ സൗകര്യവും കൊടുക്കുന്ന പോലീസാണ് തനിക്ക് ചായ വാങ്ങിതന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍ ഇപ്പോള്‍ കിരാത വാഴ്ചയാണ് നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റവും വലിയ ഫാസിസ്റ്റാണ്. ജനാധിപത്യം സംരക്ഷിക്കാനാണ് കേരളത്തില്‍ മതില്‍ പണിയേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. 

സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി അവസാനിച്ചതോടെയാണ് ഇന്ന് പത്തനംതിട്ട ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. സുരേന്ദ്രന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.