പറശ്ശിനിക്കടവ് പീഡനം: ഡിവൈ‌എഫ്‌ഐ നേതാവ് അറസ്റ്റില്‍

Thursday 6 December 2018 2:16 pm IST

കണ്ണൂർ : പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കേസിൽ പെൺകുട്ടിയുടെ പിതാവടക്കം ഏഴുപേരെ കൂടി അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ തളിയിൽ യൂണിറ്റ് സെക്രട്ടറി നിഖിൽ മോഹനൻ, ആന്തൂർ സ്വദേശി എം.മൃദുൽ, വടക്കാഞ്ചേരി സ്വദേശി വൈശാഖ്, മാട്ടൂൽ സ്വദേശി ജിതിൻ, തളിയിൽ സ്വദേശികളായ സജിൻ, ശ്യാം എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പന്ത്രണ്ടായി.

ഇക്കഴിഞ്ഞ നവംബര്‍ 13, 19 തീയതികളില്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് പ്രതികള്‍ക്ക് കാഴ്ചവച്ച സ്ത്രീയെ പോലീസ് അന്വേഷിക്കുകയാണ്. സംഭവത്തിൽ മാട്ടൂൽ സ്വദേശി കെ.വി സന്ദീപ്, ചൊറുക്കള സ്വദേശി സി.പി.ഷംസുദ്ദിൻ, പരിപ്പായി സ്വദേശി വി.സി.ഷബീർ, നടുവിൽ സ്വദേശി കെ.വി.അയൂബ്, അരിമ്പ്ര സ്വദേശി കെ.പവിത്രൻ എന്നിവരെയാണ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.

ഇരുപതിലേറെ പേര്‍ തന്നെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ലൈംഗിക പീഡനത്തിന്റെ വീദിയോ ദൃശ്യങ്ങൾ എടുത്ത പ്രതികൾ ഇത് കാണിച്ച് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ലോഡ്ജിൽ എത്തിച്ച് കൂട്ട ബലാത്സംഗം നടത്തി . പെൺകുട്ടിയുടെ സഹോദരനെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും മർദ്ദിക്കുകയും ചെയ്തു.

സഹോദരൻ വീട്ടിൽ വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.