മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

Thursday 6 December 2018 3:10 pm IST
ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പിലാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിരിച്ചുവിടുന്ന മുറയ്ക്ക് പി‌എസ്‌സി ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം.

കൊച്ചി: കെ‌എസ്‌ആര്‍‌ടിസിയിലെ മുഴുവന്‍ എം പാനല്‍ ജീവനക്കാരെയും പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവിട്ടു. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ തുടരാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. കോടതി വിധിയോടെ നാലായിരത്തിലേറെ പേര്‍ പുറത്താകും. 

ഉത്തരവ് ഒരാഴ്ചയ്ക്കകം നടപ്പിലാക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കെഎസ്‌ആര്‍ടിസിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പിരിച്ചുവിടുന്ന മുറയ്ക്ക് പി‌എസ്‌സി ലിസ്റ്റില്‍ ഉള്ളവരെ നിയമിക്കണം. 

ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. 4051 പേര്‍ പിഎസ്‌സി ലിസ്റ്റില്‍ ഉണ്ടായിരിക്കെ അയ്യായിരം പേര്‍ താല്‍ക്കാലികക്കാരായി തുടരുന്നുണ്ടെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.