ന്യൂദല്‍ഹി: എന്നെ കള്ളനെന്ന് വിളിക്കരുതെന്ന് വിവിധ ബാങ്കുകളുടെ കബളിപ്പിച്ച് 9000 കോടിയിലേറെ രൂപയുമായി ബ്രിട്ടനിലേക്ക് മുങ്ങിയ മദ്യരാജാവ് വിജയ് മല്ല്യ. സാമൂഹ്യ മാധ്യമങ്ങളിലാണ് അഭ്യര്‍ഥന.താന്‍ കുടിശിക വരുത്തിയ മുഴുവന്‍ പണവും മടക്കി നല്‍കാമെന്ന് മല്ല്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നെ കൈമാറുന്നതും അതല്ലെങ്കില്‍ ദുബായിയില്‍ നിന്ന് കഴിഞ്ഞ ദിവസം നടന്ന കൈമാറ്റവും( ക്രിസ്റ്റിയന്‍ മിഷേല്‍) പണം മടക്കി നല്‍കുമെന്ന എന്റെ വാഗ്ദാനവും തമ്മില്‍ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പണം മടക്കിവാങ്ങൂ. എന്നെ കള്ളനെന്ന് വിളിക്കുന്നത് നിര്‍ത്തൂ എന്നാണ് എനിക്ക് പറയാനുള്ളത്. മല്ല്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: