ചേര്‍ത്തല: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വക്കീല്‍ നോട്ടീസ് അയച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലിചെയ്യുന്നവരില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന് ടീച്ചര്‍ പറഞ്ഞെന്ന രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്ന വീഡിയോ ചൂണ്ടിക്കാട്ടി ശശികല നുണഫാക്ടറിയാണെന്ന് മന്ത്രി നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് നോട്ടീസ്.
താന്‍ നടത്താത്ത ഒരു പ്രസ്താവന തന്റേതാണെന്ന് വരുത്തിത്തീര്‍ക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും മന്ത്രിപദം ദുരുപയോഗം ചെയ്തെന്നും നിരുപാധികം പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നുമാണ് അഡ്വ. വി.എസ്. രാജന് മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: