ഏറ്റവും വലിയ കോംബോ ഉത്‌സവവുമായ്; കല്യാണ്‍ സില്‍ക്‌സിന്റെ ത്രീ-ഇന്‍-വണ്‍ കോംബോ ഓഫര്‍

Friday 7 December 2018 3:48 am IST

പാലക്കാട്: ലോകത്തിലെ ഏറ്റവും വലിയ സില്‍ക്ക് സാരി ഷോറൂം ശൃംഖലയായ കല്യാണ്‍ സില്‍ക്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്‌സവത്തിന് വേദിയാകുന്നു. ഡിസംബര്‍ 5 ന് കല്യാണ്‍ സില്‍ക്‌സിന്റെ കേരളത്തിലുടനീളമുള്ള ഷോറൂമുകളിലും ഒപ്പം ബെംഗളൂരു ഷോറൂമിലും ത്രീ-ഇന്‍-വണ്‍ കോംബോ  ഓഫറിന് തിരി തെളിഞ്ഞു. മൂന്നിരട്ടി ലാഭം ഓരോ ഷോപ്പിങ്ങിലും നേടുവാനുള്ള അവസരമാണ് ഈ കോംബോ ഉത്‌സവത്തിലൂടെ ലഭിക്കുക.

സാരി, ലേഡീസ് വെയര്‍, മെന്‍സ് വെയര്‍, കിഡ്‌സ് വെയര്‍, ടീന്‍ വെയര്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈ കോംബോ ഓഫര്‍ ലഭിക്കും. ഏറ്റവും പുതിയ ചന്ദേരി സാരി, സിന്തറ്റിക് സാരി, ലിനന്‍ സാരി, സില്‍ക്ക് കോട്ടണ്‍ സാരി എന്നീ ശ്രേണികള്‍ ഇതിന്റെ പ്രധാന ആകര്‍ഷണമാണ്. ലേഡീസ് വെയറിലുമുണ്ട് നിരവധി സവിശേഷ കോംബിനേഷനുകള്‍. ലേഡീസ് ഫാന്‍സി ടോപ്‌സ്, ലേഡീസ് കുര്‍ത്തീസ്, കോട്ടണ്‍ ചുരിദാര്‍ സെറ്റ്, ഫാന്‍സി ചുരിദാര്‍ സെറ്റ്, ഷിഫോണ്‍ ചുരിദാര്‍ സെറ്റ്, ലേഡീസ് ജീന്‍സ്, ലേഡീസ് ലെഗ്ഗിന്‍സ് എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. 

മെന്‍സ് വെയറുകളില്‍ മെന്‍സ് ഫോര്‍മല്‍ ഷര്‍ട്ട്‌സ്, മെന്‍സ് കാഷ്വല്‍ ഷര്‍ട്ട്‌സ്, മെന്‍സ് കോളര്‍ നെക് ടീ ഷര്‍ട്ട്‌സ്, മെന്‍സ് ജീന്‍സ്, മെന്‍സ് കോട്ടണ്‍ പാന്റ്‌സ് എന്നിവയ്ക്കുമുണ്ട് ഇൗ ഓഫറുകള്‍. കിഡ്‌സ് വെയറിലുമുണ്ട് ഒട്ടേറെ കോംബിനേഷനുകളും കളക്ഷനുകളും. ബോയ്‌സ് ടീഷര്‍ട്ട്‌സ്, ഗേള്‍സ് ടോപ്‌സ്, ബോയ്‌സ് ജീന്‍സ്, ബോയ്‌സ് ഫാന്‍സി ടീഷര്‍ട്ട്, ഗേള്‍സ് കോട്ടണ്‍ ഫ്രോക്‌സ്, ഗേള്‍സ് ലഗിന്‍സ് എന്നിയാണ് കുട്ടികള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന വലിയ ശ്രേണികള്‍.

''ഇത്തരമൊരു കോംബോ ഉത്‌സവം ആയാസമില്ലാതെ സംഘടിപ്പിക്കാന്‍ തുണയാകുന്നത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത ഒട്ടേറെ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയുമാണ്. ആയിരക്കണക്കിന് സ്വന്തം നെയ്ത്തുശാലകളും നൂറുകണക്കിന് പ്രൊഡക്ഷന്‍ ഹൗസുകളും എണ്ണമറ്റ ഡിസൈന്‍ സലൂണുകളും ഏറ്റവും പുതിയ വസ്ത്രശ്രേണികള്‍ ഈ കോംബോ സെയിലിലൂടെ ഉപഭോക്താക്കള്‍ക്ക് നല്‍കുവാന്‍ കല്യാണ്‍ സില്‍ക്‌സിനെ സഹായിക്കുന്നു'', കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പട്ടാഭിരാമന്‍ പറഞ്ഞു. പുതുവര്‍ഷത്തില്‍ പുതു ഫാഷന്‍ തരംഗങ്ങള്‍ സൃഷ്ടിക്കുവാന്‍ ഈ ഫാഷന്‍ ഉത്‌സവത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ ഭാഗമായി 2019ലെ എഡിഷനുകളാണ് കല്യാണ്‍ സില്‍ക്‌സ് പരിചയപ്പെടുത്തുന്നത്. ഇതിനൊപ്പം ക്രിസ്മസ് സീസണിനായി പ്രത്യേകം രൂപകല്‍പന ചെയ്ത ശ്രേണികളും വിപണിയില്‍ എത്തുന്നുണ്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കോംബോ ഉത്‌സവത്തിന് ജനുവരി 5ന് സമാപ്തിയാകും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.