അഡ്ലെയ്ഡ്: അഡ്ലെയ്ഡ് ഓവലിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി കുറിച്ച ചേതേശ്വര്‍ പൂജാര മുന്‍ നായകന്മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കൊപ്പം എത്തി.
അറുപത്തിയഞ്ചാം ടെസ്റ്റ് കളിക്കുന്ന പൂജാരയുടെ പതിനാറാം സെഞ്ചുറിയാണിത്. ഗാംഗുലിക്കും ടെസ്റ്റില്‍ പതിനാറ് സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. 133 ടെസ്റ്റ് കളിച്ച ഗാംഗുലി പതിനാറ് സെഞ്ചുറിക്ക് പുറമേ 35 അര്ധശകതവും നേടിയിട്ടുണ്ട്. 42.17 ആണ് ശരാശരി.
ആദ്യ ടെസ്റ്റില്‍ സെഞ്ചുറികടന്ന് മുന്നേറിയ പൂജാരയ്ക്ക് സെ്റ്റ് ക്രിക്കറ്റില്‍ അയ്യായിരം റണ്‍സായി. 108 ഇന്നിങ്ങ്സിലാണ് ഈ ബാറ്റ്സ്മാന് അയ്യായിരം തികച്ചത്. ഇതോടെ ഏറ്റവും വേഗത്തില്‍ അയ്യായിരം റണ്‍സ് തികയ്ക്കുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡ് രാഹുലിനൊപ്പം പൂജാരയ്ക്ക് സ്വന്തമായി. രാഹുല്‍ ദ്രാവിഡും നൂറ്റിയെട്ട് ഇന്നിങ്ങ്സിലാണ് അയ്യായിരം റണ്‍സ് നേടിയത്.
സുനില്‍ ഗവാസ്ക്കറാണ് ഏറ്റവും വേഗത്തില്‍ അയ്യായിരം നേടിയ ഇന്ത്യന്‍ ബാറ്റ്സ്മാന്. 95 ഇന്നിങ്ങ്സിലാണ് ലിറ്റില്‍ മാസ്റ്റര്‍ ഈ നേട്ടം കൈവരിച്ചത്. വീരേന്ദ്ര സേവാഗ് 99 ഇന്നിങ്ങ്സിലും സച്ചിന് ടെന്‍ഡുല്‍ക്കര്‍ 103 ഇന്നിങ്ങ്സിലും വിരാട് കോഹ് ലി 105 ഇന്നിങ്ങ്സിലും അയ്യായിരം തികച്ചു.
ഏഷ്യക്ക് പുറത്ത് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലും പൂജാര സ്ഥാനം നേടി. മഞ്ജരേക്കര്‍ (1952 ല്‍ ലീഡ്സില്‍ 133), സച്ചിന് ടെന്‍ഡുല്‍ക്കര്‍ (2001ല്‍ ബ്ലൂംഫോണ്ടീന് 155), വി.സേവാഗ് (2001ല്‍
ബ്ലൂംഫോണ്ടീന് 105), വി.കോഹ്ലി ( 2013 ല്‍ ജോബര്‍ഗ്) , മുരളി വിജയ് (2014ല്‍ ട്രെന്‍ഡ് ബ്രഡ്ജ് 122) വി.കോഹ്ലി (2016ല്‍ നോര്‍ത്ത് സൗണ്ട്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: