കണ്ണൂര്‍: മുപ്പത് വിദേശ ഫെസ്റ്റിവെല്ലുകളില്‍ പ്രദര്‍ശിപ്പിക്കുകയും 26 ഓളം പുരസ്ക്കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഖരം സിനിമ ഇന്ന് കേരളത്തിലെ നിരവധി തീയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുമെന്ന് സിനിമയുടെ തിരക്കഥാകൃത്തും സംവിധായകനുമായ ഡോ.പി.വി.ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജില്ലയില്‍ തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ എന്നിവിടങ്ങളിലെ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. കേരളം ജാതി-ജന്മി നാടുവാഴിത്തത്തില്‍ നിന്നും മുക്തിനേടിയിട്ടില്ലാത്ത കാലഘട്ടത്തിന്റെ കായ്പും കഷ്ടതയും കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട് മലയാളത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന സിനിമയാണ് ഖരം. 1970 കളില്‍ നിന്നും കേരളം 2017 ല്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താന്‍ സിനിമയ്ക്ക് സാധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രകാശ് ചെങ്ങല്‍, മുരളി വായാട് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രകാശ് ചെങ്ങല്‍, മുരളി വായാട് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: