കണ്ണൂര്‍: പ്ലസ് ടു വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസില്‍ കൊളച്ചേരി സ്വദേശിയായ ആദര്‍ശ് (22) ആണ് അറസ്റ്റിലായി. കണ്ണൂര്‍ വനിതാ സെല്‍ എസ്ഐയാണ് ഇന്നലെ പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. നഗരത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനാല്‍ മാതാപിതാക്കള്‍ വനിതാസെല്ലില്‍ എത്തിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ കൗണ്സിങ്ങിലാണ് കുട്ടി വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പോസ്കോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. താളിക്കാവിലെ മറ്റൊരു സുഹൃത്തും തന്നെ ലൈംഗികമായി ഉപദ്രവിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: