കണ്ണൂര്‍: ഭാഗവത സപ്താഹം നടക്കുന്നതിനിടെ ഭാഗവതാചാര്യനെ കയ്യേറ്റം ചെയ്യാന്‍ സിപിഎം ശ്രമം. കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ വേദിയില്‍ വെച്ചാണ് സ്വാമി ഉദിത്ത് ചൈതന്യയെ കയ്യേറ്റം ചെയ്യാനും അക്രമിക്കാനും സിപിഎമ്മുകാര്‍ ശ്രമം നടത്തിയത്. ശബരിമല വിഷയത്തെക്കുറിച്ച് സംസാരിച്ചത് ശരിയല്ലെന്നും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശബരിമല വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്നും സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി. നവ മാധ്യമങ്ങളിലൂടെയും മറ്റും ആചാര്യനെതിരെ ഭീഷണി നിലനില്‍ക്കുന്നതായി പറയപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ക്ഷേത്രപരിസരത്ത് വെച്ച് ഡിവൈഎഫ്ഐ പ്രവര്ത്തകന് ക്ഷേത്രകമ്മറ്റിയേയും ആചാര്യനെതിരെയും ഭീഷണിമുഴക്കിയിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: