കണ്ണൂര്‍: ഡിസംബര്‍ ഒന്‍പതിന് ഉദ്ഘാടനം ചെയ്യുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ സര്‍വീസുകളുമായി ഗോഎയര്‍ എയര്‍ലൈന്‍. ഇതോടെ കൊച്ചി ഉള്‍പ്പടെ 24 ആഭ്യന്തര സെന്ററുകളിലാണ് ഗോ എയര്‍ സേവനങ്ങള്‍ ലഭ്യമാകുന്നത്. ആഴ്ചയില്‍ ബംഗളൂരുവില്‍ നിന്ന് ആറ്, ഹൈദരബാദില്‍ നിന്ന് നാല് ചെന്നൈയില്‍ നിന്ന് മൂന്ന്് എന്നിങ്ങനെ നേരിട്ടുള്ള സര്‍വീസുകളാണ് ഗോ എയര്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ലഭ്യമാക്കുന്നത്. ഇതോടെ ഡിസംബര്‍ അവസാനത്തോടെ ആഴ്ചയില്‍ 1600 ഓളം ഫ്ളൈറ്റുകള്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടും. ചുരുങ്ങിയ കാലയളവിനുള്ളില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗോ എയര്‍ ആരംഭിക്കുമെന്ന് ഗോഎയര്‍ സിഇഒ കോര്‍ണെലിസ് റിസ്വിക് പറഞ്ഞു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അതിഥികളുടെ യാത്രാ സൗകര്യത്തിനായി കണ്ണൂരില്‍ നിന്ന് ദല്‍ഹിയിലേക്ക് പ്രത്യേക സര്‍വീസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: