കണ്ണൂര്‍: ലുബ്നാഥ്ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വിമാനത്താവളത്തില്‍ ഹൃദയാഘാത പ്രഥമ ശുശ്രൂഷാ സംവിധാനം സ്ഥാപിച്ചു. വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഹൃദയാഘാതം സംഭവിച്ചാല്‍ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനായാണ് പ്രഥമ ശുശ്രൂഷ സംവിധാനം സ്ഥാപിച്ചത്. വൈദ്യുത തരംഗങ്ങളുടെ സഹായത്തോടെ ഹൃദയമിടിപ്പ് തിരിച്ചു കൊണ്ടുവരാന്‍ ഓട്ടോമെയ്റ്റഡ് എസ്കസ്റ്റേണല് ഡെഫിബ്രിലേറ്റര്‍ എന്ന യന്ത്രത്തിന് സാധിക്കും. കഴിഞ്ഞ 14 വര്‍ഷമായി കണ്ണൂരിലെ ആതുര ശുശ്രൂഷ രംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ട്രസ്റ്റാണ് ലുബ്നാഥ്ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. വാര്‍ത്താ സമ്മേളനത്തില്‍ പി.ഷാഹിന്‍, രജിത്ത് രാജരത്നം, കെ.സി.രാജേഷ്, ആനന്ദ് കണ്ടേവാള്, സമീര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: