സംസ്ഥാന സമ്മേളനം നാളെ

Thursday 6 December 2018 10:19 pm IST

 

കണ്ണൂര്‍: നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ് ഒമ്പതാം സംസ്ഥാന സമ്മേളനം നാളെ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രദീപന്‍ മാലോത്ത് അധ്യക്ഷത വഹിക്കും. മേയര്‍ ഇ.പി.ലത, കലക്ടര്‍ മീര്‍മുഹമ്മദലി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് 12 മണിക്ക് സെമിനാര്‍ നടക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം അഡ്വ.പ്രകാശ് പി തോമസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ പ്രദീപന്‍ മാലോത്ത്, ബുഷറ, പി.ജി.ശ്രീജിത്ത്,അനൂപ് തവര, ഡോ.ഷിബി പി വര്‍ഗ്ഗീസ്, വിജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.