കണ്ണൂര്‍: കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് കര്‍ണ്ണാടക വനംവകുപ്പ് സൃഷ്ടിക്കുന്ന തടസ്സം ഉടനെ നീക്കാന്‍ മുഖ്യമന്ത്രിതലത്തില്‍ ഇടപെടണമെന്ന് ജില്ലാ ടൂറിസം ക്ലബ് ഭരണ സമിതി ആവശ്യപ്പെട്ടു. കണ്ണൂര്‍ ടൗണ്‍ സ്ക്വയര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് നവീകരിച്ച് കുട്ടികള്‍ക്ക് കൂടുതല്‍ ആകര്‍ഷകവും സൗകര്യപ്രദമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എ.പ്രേമന് അധ്യക്ഷതവഹിച്ചു. പി.കെ.പ്രേമരാജന്‍, കെ.എച്ച്.ജോണ്‍, കെ.ഒ.കരുണാകരന് നമ്പ്യാര്‍, പി.വി.നളിനി, കെ.കെ.തങ്കമണി, എം.പി.കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: