തിരുവനന്തപുരം : കെഎസ്ആര്‍ടിസി എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടണമെന്ന സുപ്രീംകോടതി വിധിക്കെതിരെ സാവകാശ ഹര്‍ജി നല്‍കുമെന്ന് ഗതാഗത മന്ത്രി എ.. കെ. ശശീന്ദ്രന്. കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി ഉത്തരവ് പ്രകാരം നാലായിരത്തിലധികം ജീവനക്കാരെയാണ് പിരിച്ചുവിടേണ്ടത്. ഇതിന് സമയം എടുക്കുന്നതിനാലാണ് സാവകാശ ഹര്‍ജി നല്‍കുന്നതെന്ന് ശശീന്ദ്രന് അറിയിച്ചു.
ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് കോടയില്‍ നിന്ന് വ്യക്തത തേടും. ഇത്രയും ജീവനക്കാരെ ഒരുമിച്ചു പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. കൂടാതെ പിഎസ്സി ലിസ്റ്റില്‍ നിന്നുള്ള പുതിയ നിയമനങ്ങള്‍ നടത്തുന്നത് സാമ്പത്തിക ബാധ്യതയാകുമെന്നും ശശീന്ദ്രന് കൂട്ടിച്ചേര്‍ത്തു.
കെഎസ്ആര്‍ടിസിയിലെ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റിലുള്ളവരെ നിയമിക്കണന്നാണ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: