എസ്എന്‍ഡിപി വിശ്വാസികള്‍ക്ക് ഒപ്പമെന്ന് തുഷാര്‍

Friday 7 December 2018 12:51 pm IST

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍വെള്ളാപ്പള്ളി. ഇത് പലവട്ടം ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ചിലര്‍ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന നിരാഹാര സമരത്തിന്റെ അഞ്ചാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

തൊണ്ണൂറ്റി എട്ട് ശതമാനം വിശ്വാസികളും രണ്ട് ശതമാനം അവിശ്വാസികളും തമ്മിലുള്ള  പോരാട്ടമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണ് എല്ലാത്തിനും കാരണം.  നിരോധനാജ്ഞ പിന്‍വലിക്കണം. നവോത്ഥാന പ്രസ്ഥാനമായതിനാലാണ് എസ്എന്‍ഡിപി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്. തുഷാര്‍പറഞ്ഞു. 

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി നീലകണ്ഠന്‍ മാസ്റ്റര്‍, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റുമാരായ രാമന്‍നായര്‍, പി.എം. വേലായുധന്‍, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവന്‍കുട്ടി, അഡ്വ.ജെ.ആര്‍. പദ്മകുമാര്‍, സജിവന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ, കര്‍ഷക മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജയസൂര്യന്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് നോബിള്‍ മാത്യു, എന്‍. ഹരി, നെടുമങ്ങാട് രാജേന്ദ്രന്‍, സോമശേഖരന്‍ നായര്‍, അഡ്വ.എസ്. സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.