ജെയ്റ്റ്‌ലിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി; ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ 50,000 പിഴയൊടുക്കാന്‍ ഉത്തരവ്

Friday 7 December 2018 1:39 pm IST
ഒരു കാരണവുമില്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതു താത്പ്പര്യ ഹര്‍ജി നല്‍കിയതിനാണ് ഹര്‍ജി നല്‍കിയ എംഎല്‍ ശര്‍മ്മയോട് 50,000 പിഴ അടയ്ക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂദല്‍ഹി : ആര്‍ബിഐ കരുതല്‍ മൂലധനവുമായി ബന്ധപ്പെട്ട് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഒരു കാരണവുമില്ലാത്ത ആവശ്യങ്ങള്‍ ഉന്നയിച്ച് പൊതു താത്പ്പര്യ ഹര്‍ജി നല്‍കിയതിന് ഇത് സമര്‍പ്പിച്ച എംഎല്‍ ശര്‍മ്മയ്‌ക്കെതിര സുപ്രീംകോടതി 50,000 രൂപ പിഴ അടയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 

അരുണ്‍ ജെയ്റ്റ്‌ലി ആര്‍ബിഐയുടെ കരുതല്‍ മൂലധനം കൊള്ളയടിച്ചെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആരോപിച്ചാണ് ശര്‍മ്മയുടെ ഹര്‍ജി. എന്നാല്‍ ഒരു കാരണവുമില്ലാതെ ആളുകളെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന ഹര്‍ജികള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ഹര്‍ജി വിചാരണയ്ക്ക് പരിഗണിക്കുന്നതിന് ഒരു കാരണവും ഇതില്‍ ഇല്ലെന്നും കേസ് പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവര്‍ അറിയിച്ചു. 

അതേസമയം പിഴ അടച്ചില്ലെങ്കില്‍ ശര്‍മ്മയ്ക്ക് ഇനി പൊതുതാത്പ്പര്യ ഹര്‍ജികളൊന്നും നല്‍കാന്‍ സാധിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.