ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു

Friday 7 December 2018 2:21 pm IST

അഹമ്മദ് നഗര്‍: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ്ണ് കാരണം.  മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങില്‍ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നില്‍ക്കുമ്പോഴാണ് ഗഡ്ക്കരി ബോധംമറഞ്ഞ് കുഴഞ്ഞുവീണത്. 

അടുത്തുണ്ടായിരുന്ന ഗവര്‍ണ്ണര്‍ സി. വിദ്യാസാഗര്‍ റാവു അടക്കം ചേര്‍ന്ന് അദ്ദേഹത്തെ താങ്ങിയെടുക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലമെച്ചപ്പെട്ടു. രക്തത്തിലെ പഞ്ചസാര കുറഞ്ഞതും കൊടുംചൂടും കാരണമാണ്  കുഴഞ്ഞുവീണതെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.