അസ്താനക്കെതിരെ തെളിവുണ്ടെന്ന് അലോക് വര്‍മ്മ

Friday 7 December 2018 2:44 pm IST

ന്യൂദല്‍ഹി: സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന അഴിമതി നടത്തിയതിന് ശക്തമായ തെളിവുകളുണ്ടെന്ന് മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ. ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അലോക് വര്‍മ്മ ഇക്കാര്യം അറിയിച്ചത്.  

അസ്താനയ്‌ക്കെതിരെ അന്വേഷണം നടത്തിയാല്‍ മാത്രമേ സിബിഐയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാനാകൂ എന്ന് സത്യവാങ്മൂലത്തില്‍ അലോക് വര്‍മ പറയുന്നു. അസ്താന തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും പരാതിക്കാരന്റെ ഭാവനയാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.                                                             

അലോക് വര്‍മ്മക്കെതിരെ സിബിഐ തന്നെ ഫയല്‍  ചെയ്ത എഫ്‌ഐആറിന് മറുപടിയായാണ് അദ്ദേഹം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. വിവാദത്തില്‍പ്പെട്ടതിനേത്തുടര്‍ന്ന് നിലവില്‍ നിര്‍ബന്ധിത അവധിയിലാണ് അലോക് വര്‍മ. ഇതിനെതിരെ വര്‍മയുടെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.