ന്യൂദല്‍ഹി; കേന്ദ്ര ജീവനക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ പുതുവല്‍സര സമ്മാനം. ദേശീയ പെന്ഷന് പദ്ധതിയിലേക്കുള്ള കേന്ദ്ര വിഹിതം കുത്തനെ കൂട്ടി. അടിസ്ഥാന ശമ്പളത്തിന്റെ പത്തു ശതമാനമായിരുന്നത് 14 ശതമാനമാക്കിയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ ജീവനക്കാരുടെ വിഹിതം പത്തു ശതമാനമായി തുടരും.
ഫണ്ടിലേക്കുളള ജീവനക്കാരുടെ വിഹിതത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതിക്ക് ചില ഇളവുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിരമിക്കുന്ന സമയത്ത് നിക്ഷേപത്തിന്റെ 40 ശതമാനം കമ്മ്യൂട്ട് ചെയ്യാനുള്ള പരിധി 60 ശതമാനമാക്കി കൂട്ടിയിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: