പശ്ചിമ ബംഗാളില്‍ നടക്കുന്നത് ഭീകരവാഴ്ച; അമിത് ഷാ

Friday 7 December 2018 3:51 pm IST

ന്യൂദല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും തൃണമൂല്‍ സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.പശ്ചിമ ബംഗാളില്‍  നടക്കുന്നത് ഭീകരവാഴ്ചയാണെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ജനാധിപത്യത്തെ ഞെരിച്ചുകൊണ്ടിരിക്കയാണെന്നും അമിത് ഷാ വ്യക്തമാക്കി. 

കൂച്ച് ബിഹാര്‍ ജില്ലയില്‍ നടന്ന ആദ്യഘട്ട റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രഥ യാത്രയുമായി പാര്‍ട്ടി മുന്നോട്ടുപോകും. രഥയാത്ര ആര്‍ക്കും തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ 20 സീറ്റുകള്‍ പാര്‍ട്ടി നേടുമെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്രയ്ക്കു കുച്ച് ബെഹാര്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷ സാധ്യതയുള്ള സ്ഥലമാണെന്ന സംസ്ഥാന പോലീസിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.