പെന്‍സില്‍വാനിയ: 136 കിലോ ഭാരമുള്ള സ്ത്രീ കാമുകന്റെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തി. മയക്കുമരുന്നിന്റെ ലഹരിയിലാണ് കൊല നടന്നത്. 44 കാരിയായ വിന്‍ഡി തോമസാണ് കാമുകന് കീനോ ബട്ലറിനെ ഇത്തരത്തില്‍ ദാരുണമായി വകവരുത്തിയത്. വെറും 54 കിലോ ഭാരമാണ് ബട്ലറിന് ഉണ്ടായിരുന്നത്.
ഈ വര്‍ഷം മാര്‍ച്ച് 18നാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് ലഹരി തലയ്ക്കു പിടിച്ചതോടെ ഇവര്‍ മയക്കുമരുന്ന വാങ്ങാന്‍ ബട്ലറോട് ആവശ്യപ്പെടുകയായിരുന്നു. ഇത് നിരസിച്ചതോടെ വിന്‍ഡി ഇയാളുടെ കൈയില്‍ കത്തി കൊണ്ട് കുത്തിയശേഷം നെഞ്ചില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും പല ഭാഗത്തും പരിക്കേറ്റ ഇയാള്‍ ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്ന് ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കാമുകന് മരിച്ച വിവരം വിന്‍ഡി തന്നെയാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.
തുടര്‍ന്ന് പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ കൊന്നട്ടില്ലെന്ന് വിന്‍ഡി ഉറച്ചു നിന്നെങ്ങിലും പിന്നീട് കുറ്റ സമ്മതം നടത്തുകയായിരുന്നു. ഈ മാസം 21നാണ് കേസില്‍ വിധി പ്രസ്താവിക്കുന്നത്. ഇവര്‍ക്ക് 18 മ ുതല്‍ 36 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: