തിരുവനന്തപുരം : ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കണം എന്ന ആസൂത്രിതമായ ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് വി.മുരളീധരന് എം.പി.
ബിജെപി നേതാക്കളെ എല്ലാം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചാലും പാര്‍ട്ടിയുടെ പിന്തുണ ഭക്തര്ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ നിരാഹാരം അനുഷ്ടിക്കുന്ന എ.എന്‍ രാധാകൃഷ്ണന് അഭിവാദ്യം അര്‍പ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയതായിരുന്നു അദ്ദേഹം.
ക്രൈസ്തവ സഭകള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവരെ വിളിച്ചിരുത്തി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും. അതേ സമയം ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായില്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: