മതിലുറപ്പിക്കാന്‍ സഖാക്കളുടെ പീഡനങ്ങള്‍

Saturday 8 December 2018 2:01 am IST
പ്രതിപക്ഷം പോലുമില്ലാതെ പാര്‍ട്ടി ഏകപക്ഷീയമായി ഭരിക്കുന്ന ആന്തൂര്‍ പഞ്ചായത്തിലെ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഡിവൈഎഫ് യൂണിറ്റ് ഭാരവാഹിയുള്‍പ്പെടെ നിരവധി സിപിഎമ്മുകാര്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അച്ഛനടക്കം 15 പേര്‍ പിടിയിലായത്.

കണ്ണൂര്‍: ശബരിമലയിലെ യുവതീപ്രവേശനത്തിന്റെ പേരില്‍ ഇടതു മുന്നണിയും ഇടതു സര്‍ക്കാരും സംസ്ഥാനവ്യാപകമായി വനിതാ മതില്‍ തീര്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മറുഭാഗത്ത് സിപിഎം നേതാക്കളുള്‍പ്പെട്ട സ്ത്രീപീഡനക്കേസുകള്‍ കൂടുന്നു. പറശ്ശിനിക്കടവ് പീഡനമാണ് ഏറ്റവും ഒടുവിലത്തേത്തത്. 

പ്രതിപക്ഷം പോലുമില്ലാതെ പാര്‍ട്ടി ഏകപക്ഷീയമായി ഭരിക്കുന്ന ആന്തൂര്‍ പഞ്ചായത്തിലെ പറശ്ശിനിക്കടവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഡിവൈഎഫ് യൂണിറ്റ് ഭാരവാഹിയുള്‍പ്പെടെ നിരവധി സിപിഎമ്മുകാര്‍ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ അച്ഛനടക്കം 15 പേര്‍ പിടിയിലായത്. ഡിവൈഎഫ്‌ഐ ആന്തൂര്‍ തളിയില്‍ യൂണിറ്റ് സെക്രട്ടറിയും ആന്തൂര്‍ നഗരസഭയുടെ വാഹനത്തിന്റെ മുന്‍ ഡ്രൈവറുമായ നിഖില്‍ മോഹനനും അറസ്റ്റിലായവരില്‍പ്പെടുന്നു. 

നിഖിലിനെ കൂടാതെ അറസ്റ്റിലായരില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരുമുണ്ട്. പറശ്ശിനിക്കടവിലെ ലോഡ്ജില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നതടക്കം 16 കേസുകളാണ് പോലീസ് എടുത്തത്.  

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്നു പറഞ്ഞ് സിപിഎം വലിയ കോലാഹലവും വിവാദവും ഉണ്ടാക്കുമ്പോഴാണ് നേതാവടക്കം നിരവധി പാര്‍ട്ടിക്കാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്.

യുവതിയെ പീഡിപ്പിച്ചതിന് ഇരിങ്ങാലക്കുടയിലെ  ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ലാലിനെതിരെ കേസ് എടുത്തിരുന്നു. അതേ സമയത്താണ് പാര്‍ട്ടി എംഎല്‍എ പി.കെ. ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പീഡനപ്പരാതി പാര്‍ട്ടിക്ക് നല്‍കിയത്. ഇത് വലിയ വിവാദമാകുകയും ശശിക്ക് സസ്‌പെന്‍ഷന്‍ മാത്രം നല്‍കി വിഷയം ഒതുക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് പറശ്ശിനിടവ് പീഡനം പൊങ്ങിവന്നത്.

കേസില്‍ ഡിവൈഎഫ്‌ഐ നേതാവടക്കം പിടിയിലായിട്ടും സാംസ്‌കാരിക നായകരും മഹിളാ അസോസിയേഷന്‍കാരും മൗനത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ അതിക്രൂരമായി ദിവസങ്ങളോളം ഇരുപതോളം പേര്‍ മാറിമാറി പീഡിപ്പിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.