പ്രളയാനന്തരം സഭ സ്വന്തം വഴിയേ, പിണറായി സര്‍ക്കാരിന് പിന്തുണ മാത്രം

Saturday 8 December 2018 1:07 am IST

ബിഷപ് ഡോ. സൂൈസ പാക്യം

കൊച്ചി: ഓഖി സമയത്തുണ്ടായ അനുഭവങ്ങളെ തുടര്‍ന്ന്, പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്ക സഭ സ്വന്തം വഴിയേ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഭ ഒരു കോടി രൂപ സംഭാവന കൊടുത്തു, എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇനി 350 കോടി രൂപയുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അത് സഭ സ്വന്തം പദ്ധതിയായി നടപ്പാക്കും,കേരള കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് (കെസിബിസി) അധ്യക്ഷന്‍ ബിഷപ് ഡോ. സൂൈസ പാക്യം പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന് കേരള കത്തോലിക്ക മെത്രാന്‍ സമിതി ആവിഷ്‌കരിച്ച പരിപാടികളുടെ അവലോകനത്തിന് ശേഷം വിശദീകരിക്കുകയായിരുന്നു. 

ഓഖി ദുരന്ത പുനരധിവാസം ഇടയുകയാണ്.  ഇതില്‍ ഉത്കണ്ഠയുണ്ട്. വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ നിരാശയുണ്ട്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെ, എങ്ങനെയെല്ലാമെന്ന് ഇനിയും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. പുനരധിവാസം ജാതി-മതം നോക്കിയാകരുത്. എന്നാലും സഭാ വിശ്വാസികള്‍ക്ക് മുന്‍ഗണന കിട്ടണമെന്ന് ഞങ്ങള്‍ക്കുണ്ട്. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ അതെല്ലാം കൂട്ടിക്കുഴയ്ക്കപ്പെടാന്‍ ഇടയുണ്ട്. അതിനാല്‍ സഭയുടേതായ വഴിയില്‍ 25 കോടിരൂപയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തും, ബിഷപ് വിശദീകരിച്ചു.

ഓഖി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഭ 13.18 കോടിയിലേറെ രൂപ ചെലവഴിച്ചു. സര്‍ക്കാര്‍ ഓഖി ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടില്ലെന്നാണ് നവംബര്‍ 30 ന് നേരില്‍ കണ്ടപ്പോള്‍ മുഖ്യമന്ത്രിയും ഫിഷറീസ് മന്ത്രിയും പറഞ്ഞത്. കാത്തലിക് ബിഷപ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) യുടെ സാമൂഹ്യ വികസന പ്രസ്ഥാനമായ കാരിത്താസ് ഇന്ത്യ 35 കോടി സമാഹരിച്ചു. ഇതിനകം 164 കോടി രൂപ കത്തോലിക്ക സഭ ചെലവിട്ടു.

ഫാ. വട്ടോളിക്ക് അതിരൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ നോട്ടീസ് നല്‍കിയെങ്കില്‍ അത് സ്ഥാപനങ്ങളുടെ നിയമപ്രകാരമുള്ള നടപടിയാണ്. ബിഷപ് ഫ്രാങ്കോയുടെ ചിത്രം ചേര്‍ത്ത തൃശൂര്‍ അതിരൂപതയുടെ കലണ്ടര്‍ സഭയുടെ ഔദ്യോഗിക കലണ്ടറല്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.