അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ റെക്കോഡിന്റെ മധുരവുമായി ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ഇഷാന്ത് ശര്‍മ്മ. കപില്‍ ദേവിനും സഹീര്‍ ഖാനും ശേഷം ഓസീസിനെതിരെ അമ്പത് വിക്കറ്റ് കൊയ്യുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായി ഈ ദല്‍ഹി താരം. ഇരുപത്തിമൂന്നു കളികളില്‍ നിന്ന് നേട്ടം സ്വന്തമാക്കിയ ഇഷാന്തിനു മുന്നില്‍ എഴുപത്തി ഒമ്പത് വിക്കറ്റുമായി കപില്‍ ദേവും അറുപത്തിയൊന്ന് വിക്കറ്റുമായി സഹീര്‍ ഖാനും മാത്രം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സൂപ്പര്‍ താരം ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ഇഷാന്ത് വരവറിയിച്ചു. പിന്നീട് ഓസീസ് നായകന് ടിം പെയ്നിന്റെ വിക്കറ്റും സ്വന്തമാക്കിയാണ് നേട്ടത്തിലെത്തിയത്. ബംഗ്ലാദേശിനെതിരെ 2007 മെയ് ഇരുപത്തിയഞ്ചിന് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ഇഷാന്ത് 256 വിക്കറ്റുകള്‍ സ്വന്തം പേരിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: