ഭുവനേശ്വര്‍: ക്വാര്‍ട്ടറില്‍ കണ്ണുംനട്ട് ഇന്ത്യ ഇന്ന് ലോകകപ്പ് ഹോക്കി പൂള് സിയിലെ അവസാന മത്സരത്തിനിറങ്ങുന്നു.കാനഡയാണ് എതിരാളികള്‍. രാത്രി ഏഴിനാണ് മത്സരം. വിജയം നേടിയാല്‍ ഇന്ത്യക്ക് മിക്കവാറും നേരിട്ട് ക്വാര്‍ട്ടറിലേക്ക് പ്രവേശം ലഭിക്കും.
രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഇന്ത്യക്കും ബെല്‍ജിയത്തിനു നാല് പോയിന്റുകര് വീതമുണ്ട്. പക്ഷെ മികച്ച ഗോള്‍ ശരാശരിയില്‍ ഇന്ത്യ ലോക മൂന്നാം നമ്പറായ ബെല്‍ജിയത്തെ പിന്തള്ളി പൂളില്‍ ഒന്നാം സ്ഥാനത്താണ്.
കാനഡയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഓരോ പോയിന്റുണ്ട്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 5-0 ന് തകര്‍ത്ത ഇന്ത്യ രണ്ടാം പോരാട്ടത്തില്‍ ബെല്‍ജിയത്തെ സമിനലയില്‍ തളച്ചു .ബെല്‍ജിയം ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കാനഡയെ തോല്‍പ്പിച്ചിരുന്നു. കാനഡയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം സമനിലയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: