ആലപ്പുഴ: 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ആലപ്പുഴ ആതിഥ്യമരുളുമ്പോള്‍ ആദ്യദിനം പോയിന്റ് നിലയില്‍ തൃശൂര്‍ മുന്നില്‍. 122 പോയിന്റുമായി തൃശ്ശൂര്‍ ജില്ലയാണ് മുന്നില്‍. 112 പോയിന്റുമായി പാലക്കാടാണ്് തൊട്ടുപിന്നില്‍. മൂന്നാം സ്ഥാനത്തുള്ളത് കോട്ടയം ജില്ലയാണ്.
പ്രളയത്തെ അതിജീവിച്ച ആലപ്പുഴയുടെ മിന്നുന്ന പ്രകടനമാണ് കലോത്സവ വേദികളില്‍ ആദ്യ ദിനം കണ്ടത്. 105 പോയിന്റുമായി ആലപ്പുഴ ജില്ല ആറാം സ്ഥാനത്താണ്. ഇതുവരെയുള്ള ഹൈസ്കൂള്‍തല മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 73 പോയിന്റുമായി ആലപ്പുഴ അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: