ന്യൂദല്‍ഹി: ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മുന്നേറ്റമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. തെലങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസ്സിനാണ് മുന്‍തൂക്കം.
ഛത്തീസ്ഗഡില്‍ ബിജെപി മുന്നിലെത്തുമെന്ന് ടൈംസ് നൗ-സിഎന്‍എക്സും ഇന്ത്യാ ടിവിയും പ്രവചിക്കുമ്പോള്‍ റിപ്പബ്ലിക് ടിവി-സി വോട്ടറും ന്യൂസ് നാഷനും കോണ്‍ഗ്രസ്സിന് മുന്‍തൂക്കം നല്കുന്നു.
മധ്യപ്രദേശില്‍ ടൈംസ് നൗ-സിഎന്‍എക്സ്, ജന്‍ കി ബാത്ത്-റിപ്പബ്ലിക് ടിവി, സി വോട്ടര്‍ എന്നിവര്‍ ബിജെപി ഭരണം തുടരുമെന്ന് പറയുന്നു. രാജസ്ഥാനില്‍ ജന്‍ കി ബാത്ത്-റിപ്പബ്ലിക് ടിവി ഒഴികെയുള്ളവര്‍ കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: