ന്യൂദല്‍ഹി: കേന്ദ്രടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രൊഫ. റിച്ചാര്‍ഡ് ഹേ എംപി എന്നിവരുടെ ആവശ്യപ്രകാരം കെഎസ്ആര് ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിന് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചു.
നീലേശ്വരത്തുകൂടി കടന്നു പോകുന്ന വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയലിന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കത്ത് നല്‍കിയിരുന്നു. പ്രൊഫ. റിച്ചാര്‍ഡ് ഹേയും ഇക്കാര്യം കേന്ദ്രറെയില്‍മന്ത്രിയോട് ആവശ്യപ്പെട്ടു.
ഇതേ തുടര്‍ന്നാണ് ട്രെയിനിന് ആറുമാസത്തേക്ക് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് സ്റ്റോപ്പ് സ്ഥിരമാക്കുന്ന കാര്യം റെയില്‍വേ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: