വാഷിങ്ടണ്‍ : നാസയുടെ പര്യവേഷക്ഷ വാഹനമായ ഇന്‍സൈറ്റ് റെക്കോര്‍ഡ് ചെയ്ത ചൊവ്വയില്‍ കാറ്റുവീശുന്ന ശബ്ദം പുറത്തുവിട്ടു. ഡിസംബര്‍ ഒന്നിന് ഇന്‍സൈറ്റ് റെക്കോര്‍ഡ് ചെയ്ത ശബാദമാണ് നാസ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യമായാണ് നാസയില്‍ നിന്നുള്ള ശബ്ദം ലഭ്യമാകുന്നത്. 10 മുതല്‍ 14 എംപിഎച്ച് വരെയാണ് കാറ്റിന്റെ വേഗതയുണ്ടായിരുന്നതെന്ന് നാസ പറഞ്ഞു.
കാറ്റിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നത് നേരത്തെ തീരുമാനിച്ചിരുന്നില്ലെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ബ്രൂസ് ബാന്‍ട്രിറ്റ് അറിയിച്ചു. എയര്പ്രഷറും സെന്‍സറും സീസ്മോമീറ്ററും ഉപയോഗിച്ചാണ് കാറ്റിന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്തത്.
ചൊവ്വയിലെ വായുസാന്ദ്രതക്കുറവാണ് കാറ്റിന്റെ ശക്തി കൂടാനുള്ള മുഖ്യ കാരണം. വരുംദിവസങ്ങളില്‍ ഇന്‍സൈറ്റില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: