ശ്രീനഗര്‍: കശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു 23 പേര് മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പൂഞ്ചിലെ മണ്ഡിക്കു സമീപം പ്ലേരയിലാണ് അപകടം നടന്നത്. പൂഞ്ചില്‍നിന്ന് ലോറാനിലേക്ക് പോയ ബസാണ് മറിഞ്ഞത്.
പരിക്കേറ്റവരെ മണ്ഡിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: