ഓഖി പുനരധിവാസം: മുന്നറിയിപ്പുമായി ലത്തീന്‍ സഭ

Saturday 8 December 2018 12:43 pm IST

തിരുവനന്തപുരം: ഓഖി പുനരധിവാസം ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സമദൂര നിലപാട് മാറ്റുമെന്ന മുന്നറിയിപ്പുമായി ലത്തീന്‍ സഭ. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടത് അനുമോദനമല്ല. സാമ്പത്തിക സഹായവും പുനരധിവാസവുമാണെന്ന് ആര്‍ച്ച്‌ ബിഷപ്പ് ഡോ. സൂസപാക്യം ആവശ്യപ്പെട്ടു. 

ആരെയും കണ്ണടച്ച്‌ പിന്തുണയ്ക്കില്ലെന്നും സൂസപാക്യം മുന്നറിയിപ്പ് നല്‍കി. മരിച്ചവര്‍ക്കും കാണാതായവര്‍ക്കും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപ നഷ്ടപരിഹാരം സര്‍ക്കാര്‍ വളരെ വേഗത്തില്‍ നല്‍കിയിരുന്നു. എന്നാല്‍, പുനരധിവാസം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോള്‍ വലിയ വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്നാണ് സഭയുടെ വിലയിരുത്തല്‍.

ഓഖി ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാര്‍ മികച്ച മാതൃകയാണെന്ന് സൂസപാക്യം നേരത്തെ പ്രതികരിച്ചിരുന്നു. ഓഖി ദുരന്തത്തെ തുടര്‍ന്നുള്ള പുനരധിവാസ പദ്ധതികളില്‍ സര്‍ക്കാരിന്റെ ആത്മാര്‍ഥതയെ ഒരിക്കലും സഭ ചോദ്യം ചെയ്തിട്ടില്ലെന്നും തുടര്‍നടപടികള്‍ വേഗത്തിലാക്കണമെന്ന അഭിപ്രായമാണ് ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.