നിശാക്ലബ്ബിലെ തിക്കിലും തിരക്കിലുംപെട്ട് 6 മരണം

Saturday 8 December 2018 1:35 pm IST

മിലാന്‍ : ഇറ്റലിയില്‍ നിശാക്ലബ്ബിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുമരണം. മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. ഒരുകുട്ടിയുടെ അമ്മയും ഇതോടൊപ്പം മരിച്ചതായും ഇതോടൊപ്പം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ചിലര്‍ ഗുരുതരാവസ്ഥയിലാണ്.

ശനിയാഴ്ച പുലര്‍ച്ചയോടെ കൊറിനാള്‍ഡോ നിശാക്ലബില്‍ പ്രശസ്ത റാപ്പ് ഗായകന്‍ ഫെറ എംബാസ്റ്റയുടെ സംഗീത വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ തിക്കും തിരക്കുമാണ് അപകടത്തില്‍ കലാശിച്ചത്. 

അതേസമയം പരിപാടിക്കെത്തിയ ആസ്വാദകരില്‍ ഒരാള്‍ എന്തോ സ്‌പ്രേ ചെയ്തതോടെയാണ് തിക്കും തിരക്കും ഉണ്ടായതെന്നും ദൃക്‌സാക്ഷികള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.